ദി ടെറസ് ഹോട്ടലിലെ ജീവനക്കാരുടെ ഓണാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം :തമ്പാനൂർ എസ് എസ് കോവിൽ റോഡിലെ ദി ടെറസ് ഹോട്ടലിലെ ജീവനക്കാരുടെ ഓണാഘോഷം നടന്നു. ഓണാഘോഷം അനന്തപുരി ഹോസ്പിറ്റലാറ്റി ചെയർമാൻ അബൂബക്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ഖാലിദ്, സെക്രട്ടറി പദ്മകുമാർ, ഓഫീസ് സെക്രട്ടറി ചന്ദ്രൻ, ഫ്രണ്ട് ഓഫീസ് മാനേജർ ഷിജിൻ ഹൗസ് കീപ്പിങ് മാനേജർ അരുൺ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരായ അർച്ചന, വൈഷണ, അർച്ചന,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒപ്പറേഷൻസ് മാനേജർ ജോൺ സ്വാഗതം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *