വൈക്കം: പുതിയ ഭരണസമിതിയുടെ ആദ്യയോഗം ചെയർമാൻ അബ്ദുൾ സലാം റാവുത്തറുടെ അധ്യക്ഷതയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തിരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ചരീതിയിൽ കഴിഞ്ഞ ഒമ്പതാം തീയതി ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നു. ഈ തീരുമാനങ്ങളാണ് അജൻഡയായി ആദ്യ കൗൺസിൽ യോഗത്തിൽ ചർച്ചെ യ്തത്.ചില പ്രധാന കേന്ദ്രങ്ങളിലെ വഴിയോര കച്ചവടക്കാരെ അടിയന്തിരമായി ഒഴിപ്പിക്കാൻ തീരുമാനമായി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും നിർദ്ദേശിച്ചവൈക്കം കായലോര ബീച്ചിലെ പെട്ടിക്കടകൾ എടുത്തു മാറ്റി ബീച്ച് മനോഹരമാക്കാൻ തീരുമാനമായി. ദിവസം തോറും കടകളുടെ എണ്ണം വർദ്ധിക്കുകയാണെന്നുംഅതിനാൽ അടിയന്തിരമായി മുഴുവൻ അനധികൃത കച്ചവടക്കാരേയും ഒഴിപ്പിക്കുന്നതിനും ബീച്ച് വൃത്തിയാക്കുന്നതിിനും തീരുമാനിച്ചു. നഗരത്തിലെ മറ്റ്അനധികൃത വഴിയോരക്കച്ചവടക്കാരുടെ കാര്യത്തിൽ ട്രേഡുയൂണിയനുകളുടേയും വ്യാപാരി വ്യവസായികളുടേയും യോഗം വിളിച്ചു ചേർത്ത് തീരുമാനിക്കും. അനധികൃത കച്ചവടക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാംറാവുത്തർ കൗൺസിൽ അംഗങ്ങളെ അറിയിച്ചു.ബീച്ച് നവീകരണം നടത്തുന്നതിന് ഉടൻ പദ്ധതി നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. രണ്ടു മാസത്തിനകം നിയമസഭാ പെരുമാറ്റച്ചട്ടം നിലവിൽ വരും അതിനാൽ എത്രയും വേഗം പദ്ധതികൾ പൂർത്തിയാക്കണമെന്ന് കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗം നിർദ്ദേശിച്ചു.അടിയന്തിരമായി ബീച്ച് വൃത്തിയാക്കാൻനിലവിലെ സാഹചര്യത്തിൽ ഒരു ദിവസം നിശ്ചയിച്ച് മുഴുവൻ കൗൺസിലർമാരും സന്നദ്ധ സംഘടനാ പ്രവർത്തകരും പൊതു ജനങ്ങളും, കുടുംബശ്രീ പ്രവർത്തകരും, തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മസേന പ്രവർത്തകരും ചേർന്ന് കൂട്ടായി ബീച്ച് വൃത്തിയാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. നഗരസഭാപാർക്കിലും ബസ് ബോകളിലും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ അറിയിച്ചു.നേരത്തെ ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി 18 തീരുമാനങ്ങളാണ് എടുത്തിരുന്നത്. ഇക്കാര്യങ്ങളാണ് അജൻഡയായി കൗൺസിലിൽ വെച്ചത്. കാര്യങ്ങൾ അറിയാതെ ചില ബി ജെ പി അംഗങ്ങൾ അജൻഡ നിശ്ചയിച്ചതിലെഅപാകതകളുടെ പേരിൽ അഴിമതി ആരോപണങ്ങൾ നടത്തിയെങ്കിലും യോഗത്തിൽ ചർച്ചയായില്ല.നഗരസഭയിലെ 27 വാർഡുകളിലേയും വഴിവിളക്കുകൾ തെളിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ കൗൺസിൽ അധികാരമേറ്റയുടൻ ബസ് ബേയിലും ബീച്ചിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് ചെയർ അറിയിച്ചു.തുടർന്ന് ബർബുകൾ സമയാ സമയങ്ങളിൽ മാറ്റിയിടുന്നതിന് ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിൻ്റെ പേരിൽ അംഗങ്ങൾക്കുണ്ടാകുന്നെ ലവുകൾ നിയന്ത്രിക്കണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു.
Related Posts
സമൃദ്ധി കാർഷിക മേളയിൽ പഴമയുടെ പെരുമകഴിഞ്ഞ കാലത്തിൻ്റെ കാർഷിക, ജീവിത സംസ്കൃതി പുനർജനിക്കുകയാണ് സമൃദ്ധി കാർഷിക മേളയിൽ. അന്യം നിന്നു പോയ അറിവുകളും പുതു തലമുറയ്ക്ക് കൗതുകം…
ലോക യുവജന നൈപുണ്യ ദിനം ആഘോഷിച്ചു…
വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക യുവജന…
കർഷകരെ കടത്തിലാക്കിയ ഇടത് സർക്കാരിന് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകും
വൈക്കം:കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി നടത്തിയ കർഷക മാർച്ചിൻ്റെ സമാപന സമ്മേളനം സത്യാഗ്രഹ സ്മാരകമന്ദിരത്തിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപംകെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവും മുൻമന്ത്രിയുമായ കെ.സി.ജോസഫ് ഉദ്ഘാടനം…
