ഭർത്തൃവീട്ടുകാർക്ക് മുന്നിൽ വച്ച് യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

കാസർകോട്: ഭർത്തൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. പാണലത്ത് നടന്ന സംഭവത്തിൽ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. യുവതി ചര്‍ലടുക്ക സ്വദേശിനിയാണ്.സംഭവത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. ഭർത്തൃവീട്ടുകാരുടെ നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വർണം ആവശ്യപ്പെട്ട് തുടർച്ചയായി മാനസിക പീഡനം നടത്തിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.സംഭവത്തിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിൽനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *