വൈക്കം : കായിക യുവജനകാര്യ വകുപ്പിൻ്റെ കീഴിൽ നിയോജകമണ്ഡലത്തിലെ രണ്ടു സ്കൂളുകളിൽ 2024 -25,
2025-26 ബജറ്റിൽ രണ്ടു സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വൈക്കം എം എൽ എ കെ ബിനിമോൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ,വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ് , വിദ്യാഭ്യാസ സ്റ്റാൻ ൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡി രഞ്ജിത്ത് കുമാർ, കൗൺസിലർ
അനിൽകുമാർ, ബൈജു കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അഫയേഴ്സ്, അസിസ്റ്റൻ്റ് എൻജിനിയർ അഭിജിത്ത്, സ്പോർട്ട്സ് എ എക്സ് ഇ രതീഷ്, കെ.സി പ്രിയ എൽ.ആർ. തഹസിൽ ദാർ, നഗരസഭാ സെക്രട്ടറി രഞ്ജിത്ത് ആർ നായർ, എ ഇ മഞ്ജ്ജു മോൾ, ഹെഡ് മിസ്ട്രസ് മാർ , പി ടി എ പ്രസിഡൻ്റ് എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു.
കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കുന്നതിന് സർക്കാർ അനുവദിച്ചിട്ടുള്ള നാലരക്കോടിയോളം രൂപയും (രണ്ടു കോടി + രണ്ടരക്കോടി) പ്രയോജനപ്പെടുത്തണമെന്നും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ നിർമ്മാണം തടസ്സപ്പെടുത്തരുതെന്നും എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈക്കം മടിയത്ര സ്കൂളിന്റെ ഭൂമി അടിയന്തരമായി സർവ്വേ നടത്തുവാൻ തഹസിൽദാർ ( എൽ.ആർ)ന് നിർദ്ദേശം നൽകി.
