അപകടാവസ്ഥയിലായ സ്ഥലം സന്ദർശിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 29 ലെ പള്ളിപ്പുറം – എ യു പി സ്‌കൂൾ ചെറമംഗലം റോഡിൽ അപകടാവസ്ഥയിലായ സ്ഥലം പരപ്പനങ്ങാടി മുനിസിപ്പാലിറ്റി അസിസ്റ്റൻ്റ് എൻജിനീയർ മനോജ്, ഓവർസിയർ ആരിഫ എന്നിവർ സന്ദർശിച്ചു. അപകടാവസ്ഥയിലായ റോഡ് പുതുക്കിപണിയുന്നതിനും ഡ്രെയിനേജ് കവർസ്ലാബിട്ട് ഗതാഗത യോഗ്യമാക്കുന്നതിനുമായി അസി. എൻജിനിയർ സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടുത്ത ദിവസം തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിൽ അനുമതിക്കായി സമർപ്പിക്കാനുള്ള
നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു .

ഡിവിഷൻ കൗൺസിലർ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, എം സിദ്ധാർത്ഥൻ, അജിത് കുമാർ പാലക്കാട്ട്, ഫൈസൽ, രാജീവൻ കേലച്ചം കണ്ടി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *