ദേശീയ മലയാള വേദി ലഹരി വിരുദ്ധ ക്യാമ്പയിൻ

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ആർജെഡി( മൈനോറിറ്റി സെൽ ) ദേശീയ ജനറൽ സെക്രട്ടറിയും, കെ ഡി ഓ & ദേശീയ മലയാള വേദി ചെയർമാനുമായ നൗഷാദ് തോട്ടിൻകര ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രഭാഷണം നടത്തി. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, വർക്കിങ് പ്രസിഡൻ്റ് എം എച്ച് സുലൈമാൻ
കോർഡിനേറ്റർ അഡ്വ ലേഖ വനിതാ വിഭാഗം പ്രസിഡന്റ് ശോഭാകുമാർ കൃതജ്ഞതയും പറഞ്ഞു. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എസ്. വിനയചന്ദ്രൻ നായർ, ട്രഷറർ എം എസ് ഗാലിഫ്, ബാല വിഭാഗം പ്രസിഡന്റ് ഷീജ രാജേഷ്, ജനറൽ സെക്രട്ടറി ഷൈൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *