വൈക്കം: നഗരസഭ മൂന്നാം വാർഡിലെ ഗ്രീൻ ഗാർഡൻ ഉടമയുടെ പുരയിടത്തിൽ ചായ്ഞ്ഞു നില്ക്കുന്ന മരം മറിഞ്ഞ് എതിർ വശത്തെ വസ്തു ഉടമയുടെ ഭിത്തിയും വീടും തകർക്കും എന്നുള്ളതുകൊണ്ട് എത്രയും വേഗം നഗരസഭാ അധികൃതർ ഇടപെട്ട് 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 30
( 2 ) വി പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് ഗ്രീൻ ഗാർഡൻ -കാക്കോലി റോഡിലെ 10 വീട്ടുകാർ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് ടി റോഡിൻ്റെ ഉപഭോക്താതാക്കൾ വൈക്കം താലൂക്ക് വികസന സമിതിയിലും, നഗരസഭയ്ക്കും , തഹസിൽദാർക്കും പരാതി എഴുതി സമർപ്പിച്ചിട്ടുള്ളതാണ്
അപകടകരമായരീതിയിൽ വീടിനു മുകളിലേക്ക് ചായ്ഞ്ഞു നില്ക്കുന്ന ആഞ്ഞിലി മരം വെട്ടിമാറ്റണം
