ആലുവ :ചൂർണിക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസ് പ്രവർത്തന സമയം ഓഫീസിൽ സന്ദർശിക്കാനെത്തിയ വിസ്സിൽ ബ്ലോവറും , വിവരാവകാശ പ്രവർത്തകനും, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ നികുതിദായകനുമായ ഒരു പൗരനെയാണ് ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീർ ഓഫീസിൽ പൂട്ടിയിട്ടത്.
സർക്കാർ ഓഫീസുകൾ നിശ്ചിത പ്രവർത്തന സമയത്തിനുള്ളിൽ പൂട്ടിയിടാൻ പാടില്ലായെന്നത് പൊതുവേയുള്ള ചട്ടമാണ്.ഈ ചട്ടങ്ങൾ ബോധപൂർവ്വം ലംഘിച്ചു കൊണ്ടാണ് ഓഫീസ് പ്രവൃത്തി സമയം ഒരു ഇന്ത്യൻ പൗരനും നികുതി ദായകനുമായ രാഹുൽ. കെ. ടി എന്നയാളെ സർക്കാർ ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്.
ചൂർണിക്കര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന അഴിമതികൾക്കെതിരെ പോരാട്ടം നടത്തുന്ന കെ ടി രാഹുലിനെ ആണ് പ്രസിഡന്റ് നസീർ അകാരണമായി ചൂർണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തി സമയം ഓഫീസിനുള്ളിൽ പൂട്ടിയിട്ടത്.
ഫ്രണ്ട് ഓഫീസ് സംവിധാനം നിർത്തലാക്കിയിട്ടും ഫ്രണ്ട് ഓഫിസിലെ ക്യൂആർ കോഡ് മാറ്റി പണാപഹരണം നടത്തിയതുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കവേ ചൂർണിക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഫ്രണ്ട് ഓഫീസ് തുടർന്നും പ്രവർത്തിപ്പിക്കുകയും, ജനങ്ങൾക്ക് സേവനം നൽകേണ്ട ഉദ്യോഗസ്ഥർ ഫ്രണ്ട് ഓഫീസിൽ പോയി ഡ്യൂട്ടി ചെയ്യുകയും ചെയ്ത വിഷയത്തിൽ രാഹുൽ പരാതി നൽകുകയും, ടി ഓഫീസിലെ പ്യൂൺ തസ്തികയിലെ ജീവനക്കാരി പൊതുജനങ്ങളിൽ നിന്നും പണം മേടിക്കാൻ ഇരുന്ന വിഷയത്തിൽ ആലുവ ഈസ്റ്റ് പോലീസ് മുൻപാകെയും ജോയിന്റ് ഡയറക്ടർ മുൻപാകെയും നൽകിയ പരാതികൾ നിലനിൽക്കവേ യുമാണ് രാഹുലിനെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടത്.
സർക്കാർ ഓഫിസിലെ ഉദ്യോഗസ്ഥരെ സന്ദർശിക്കാനെത്തുന്ന പൊതുജനത്തെ തടയുവാൻ പ്രസിഡന്റിന് യാതൊരുവിധ അധികാരവുമില്ലെന്നിരിക്കെ, സത്യപ്രതിജ്ഞ ലംഘനവും, മനുഷ്യാവകാശ ലാഘനവും ഭരണ ഘടന ലംഘനവുമാണ് പ്രസിഡന്റ് ചെയ്തിട്ടുള്ളത്.
പൊതു ജനങ്ങൾ യജമാനൻ എന്ന് ഭരണ ഘടന വ്യവസ്ഥ ചെയ്യുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരെ അവിടങ്ങളിലെത്തി സന്ദർശിക്കാൻ അവകാശമുണ്ടെന്നിരിക്കെയാണ് ഓഫീസ് പ്രവൃർത്തി സമയം കതകടച്ചു ഓഫീസ് പൂട്ടിയിടുകയും രാഹുൽ എന്ന വിസ്സിൽ ബ്ലോവറെ നസീർ ചൂർണിക്കര , മെമ്പർ അജ്മൽ ഷാ , ജീവനക്കാരായ ജൂനിയർ സൂപ്രണ്ട് , അസിസ്റ്റന്റ് സെക്രട്ടറി, പ്ലാൻ സെക്ഷൻ കൈകാര്യം ചെയ്യുന്ന സീനിയർ ക്ലാർക്ക് , ഓഫീസ് അസിസ്റ്റന്റ്, കണ്ടാൽ അറിയാവുന്ന ആളുകൾ എന്നിവർ ചേർന്ന് അന്യായമായി തടഞ്ഞുവയ്ക്കുകയും ഉണ്ടായത്. നിലവിലുള്ള പൗരാവകാശത്തേയും, നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ചുകൊണ്ട് ഈ ചട്ടവിരുദ്ധം പ്രവൃത്തിയിൽ ഏർപ്പെട്ട ഇവർക്കെതിരെ നടപടികൾ ആവശ്യപ്പെട്ടു ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുൻപാകെ പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ് രാഹുൽ.
