എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം; 37 ദിവസത്തിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 37 ദിവസതിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമരസമിതി ഇതുവരെ ഏഴ് തവണ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ആദ്യമായാണ് സർക്കാർ മുൻകൈയെടുത്ത് ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിക്കുന്നത്.2025 മേയ് 31ന് പി.എസ്.സി പ്രസിദ്ധീകരിച്ച എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ നിന്ന് ഒരു വർഷം പിന്നിട്ടിട്ടും മതിയായ നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിലും റാങ്ക് പട്ടികയിലെ ആദ്യ റാങ്കുകാർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *