കോവളം :മികവ് എം എൽ എ അവാർഡ് 2026 ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.കോവളം നിയോജക മണ്ഡലത്തിന്റെ പഠന മികവിന് അംഗീകാരം നൽകി കൊണ്ട് അഡ്വ എം വിൻസെന്റ് എം എൽ എ എല്ലാ വർഷവും നടത്തി വരുന്ന മികവ് 2026 എം എൽ എ അവാർഡ് പരിപാടി 13/8/2026 വ്യാഴാഴ്ച നടക്കും.എസ് എസ് എൽ സി പ്ലസ് ടു പരിക്ഷകളിൽ മികച്ച വിജയം നേടിയ ആയിരത്തോളം വിദ്യാർത്ഥികളെയും വിവിധ പരിക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരെയും കഴിഞ്ഞ പൊതു പരിക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ അവാർഡ് നൽകി ആദരിക്കും.വെങ്ങാനൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വൈകിട്ട് 3ന് നടക്കുന്ന പരിപാടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.എം വിൻസെന്റ് എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ എം ആർ ബൈജു മുഖ്യ പ്രഭാഷണം നടത്തും.നഗര സഭ കൗൺസിലർ കെ എച് സുധീർഖാൻ സ്കൂൾ മാനേജർ ദീപ്‌തി ഗിരീഷ് സ്കൂൾ പ്രിൻസിപ്പാൾ ഡി ബി പ്രേമജ് കുമാർ സ്കൂൾ ഹെഡ്മാസ്റ്റർ ബി വി രഞ്ജിത് കുമാർ എന്നിവർ പങ്കെടുക്കും.
Related Posts
പോളിഷ് വ്യോമാഭ്യാസ പരിശീലനത്തിനിടെ എഫ്-16 പോർവിമാനം തകർന്നുവീണു
വാഴ്സോ: പോളിഷ് വ്യോമാഭ്യാസ പരിശീലനത്തിനിടെ എഫ്-16 തകർന്നു വീണു. പോളണ്ടിലെ റാഡോം നഗരത്തിൽ വ്യോമാഭ്യാസ പരിപാടികൾ നടക്കാനിരിക്കെ നടത്തിയ പരീശീലന പറക്കലിലാണ് വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന…
കുടുംബാരോഗ്യ രംഗത്തെ വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കെ.യു.എച്ച്.എസ് സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ (കെ.യു.എച്ച്.എസ്) സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസിന്റെ (എസ്.എഫ്.എച്ച്.എസ്) പുതിയ കെട്ടിടം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയും കേരള ആരോഗ്യശാസ്ത്ര സർവകലാശാല പ്രോ ചാൻസലറുമായ…
അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി വീണാ ജോര്‍ജ്ജ്
ജില്ലാ ആശുപത്രിയിലെ ഹൃദയമാറ്റൽ ശസ്ത്രക്രിയ രാജ്യത്തിലെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജേര്‍ജ്ജ്. അവയവ ദാനം ചെയ്യാൻ സമ്മതിച്ച കുടുംബത്തിന് നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി…
