കോട്ടയം: ഒരിടവേളയ്ക്കു ശേഷം വെളിച്ചെണ്ണവില കുതിച്ചുയർന്നു.ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും കടകളിൽ ചില്ലറവിൽപ്പന 10 രൂപ വരെ കൂട്ടിയാണ് നൽകുന്നത്.തേങ്ങവില കൂടിയതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തൊണ്ടുനീക്കിയ തേങ്ങയ്ക്ക് കിലോയ്ക്ക് 45 രൂപയിൽനിന്ന് 75 രൂപയായി.
കുതിച്ചുയർന്ന് വെളിച്ചെണ്ണവില
