ദോഹ: കഴിഞ്ഞ ഇരുപത് വർഷങ്ങളോളമായി പ്രവാസ ജീവിതത്തിന്റെ ചൂടും ചുമതലകളും സഹിച്ച്,
സാമൂഹിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മെമ്പർ നൗഷാദ് ടി.കെ തൃശൂരിന് ഇൻകാസ് കൊല്ലം ജില്ലയുടെ ആദരവ് നൽകി. ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ വർക്കിംഗ് പ്രസിഡന്റ് അൻവർ സാദത്ത് യോഗം ഉദ്ഘാടനം ചെയ്‌തു. അനിൽ കുണ്ടറ, മുഹമ്മദ് റാഫി, ഷിബു കരുനാഗപ്പള്ളി, നിഷാദ് കൊട്ടാരാക്കര, ജെസിൻ കരുനാഗപ്പള്ളി, ജേക്കബ് പത്തനാപുരം, സെൻട്രൽ കമ്മിറ്റി നേതാക്കൾ എന്നിവർ ആശംസകൾ നേർന്നു.യോഗത്തിന് മുഹമ്മദ് ഷാ അഞ്ചൽ നന്ദിയും പറഞ്ഞു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ നൗഷാദ് ടി കെ തൃശൂരിനു ഇൻകാസ് കൊല്ലം ജില്ലയുടെ ആദരവ്
