ദോഹ: ഖത്തറില്‍ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ അഹമ്മദ് അഫ്‌സല്‍ ബാദെ (9), ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി (10) എന്നിവരാണ് മരിച്ചത്. മുറെഖ് പ്രദേശത്തെ താമസസ്ഥലത്തുള്ള സ്വിമ്മിങ് പൂളിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ആമീർ മുഹമ്മദിന്റെ വീട്ടിൽ കളിക്കാനെത്തിയതായിരുന്നു അഹമ്മദ് അഫ്‌സല്‍ ബാദെ, ഇതിനിടെയാണ് അപകടമുണ്ടായത്. ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
മഹാരാഷ്ട്ര ശ്രീവർദ്ധൻ സ്വദേശി അഫ്‌സല്‍ കാഹിറുദീന്‍ ബദെ -റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്‌സല്‍ ബാദെ. ഗുജറാത്ത് ബറൂച്ച് സ്വദേശി മുഹമ്മദ് ഷാഹിദ് ഖുറൈശി-സുമയ്യ ഭാനു എന്നിവരുടെ മകനാണ് ആമിർ മുഹമ്മദ് ഷഹീദ് ഖുറൈശി. പ്രവാസി വെല്‍ഫയര്‍ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് ബുധനാഴ്ച രാത്രി ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.
