ചെന്നൈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 15 കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ(26)നേ ആണ് എം കെ ബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാസർ പാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് ബോധരഹിതയായി കാണപ്പെട്ടതിനെ തുടർന്ന് വൈദ്യ പരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോളാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിവരം പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒന്നരവർഷമായി പെൺകുട്ടിയുമായി സഹഹൃദത്തിൽ ആയിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നും പ്രതിമൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.
Related Posts

ജെറുസലേമിൽ വെടിവെപ്പ്; ആറു പേർ കൊല്ലപ്പെട്ടു
ജെറുസലേം:തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജെറുസലേമിലെ റാമോട്ട് ജംഗ്ഷനിൽ വാഹനത്തിൽ എത്തിയ…

സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ. യുപി, ഹൈസ്കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്നു മുതൽ പരീക്ഷ ആരംഭിക്കുന്നത്.എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ ആരംഭിക്കുക.…
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്കന്യകാമറിയത്തിന്റെ തിരുനാള്‍, കൊടിയേറ്റ് നാളെ
വൈക്കം: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ പളളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും, എട്ടുനോമ്പാചരണവും ശനിയാഴ്ച്ച തുടങ്ങി. തിരുനാളിന്റെ കൊടിയേറ്റ് സെപ്തംബര്‍ 1-ന് വൈകിട്ട് 6.00-ന് ഫരീദാബാദ്-ഡല്‍ഹി രൂപത…