ചെന്നൈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 15 കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ(26)നേ ആണ് എം കെ ബി നഗർ വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാസർ പാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് ബോധരഹിതയായി കാണപ്പെട്ടതിനെ തുടർന്ന് വൈദ്യ പരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോളാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ച വിവരം പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ഒന്നരവർഷമായി പെൺകുട്ടിയുമായി സഹഹൃദത്തിൽ ആയിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നും പ്രതിമൊഴി നൽകി. ഇയാളെ കോടതിയിൽ ഹാജരാക്കി,റിമാൻഡ് ചെയ്തു.
Related Posts
കേരളത്തിലെ നഴ്സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം…
തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മൂന്നാംവര്‍ഷ എല്‍എല്‍ബി…
സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; 7 മരണം
വാഷിങ്ടൺ: യുഎസിലെ മെയ്നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴ് മരണം. മെയ്നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ…
