കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്നുവീണ യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ഒരുമാസം മുൻപാണ് ജസീന ഭർത്താവ് നാലു വയസ്സുകാരനായ മകൻ എന്നിവർക്കൊപ്പം മാലോട്ടെ വാടകവീട്ടിൽ താമസം തുടങ്ങിയത്. സംഭവത്തെ തുടർന്ന് ജസീനയുടെ ഭർത്താവും ബന്ധുക്കളും ഒളിവിലാണ്. നവജാത ശിശുവിനേ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നാലു വയസ്സുകാരനായ മകൻ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.
Related Posts
തൃശ്ശൂരിൽ യാത്രയ്ക്കിടെ ബസ്സിൽ കുഴഞ്ഞുവീണ് സ്ത്രീ മരിച്ചു
തൃശ്ശൂർ. ബസ്സിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു .അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലൻറെ മകൾ ലീന (56)ആണ് മരിച്ചത് .ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റമാവിൽ നിന്ന്…
ഇടുക്കി വോട്ടിനൊരുങ്ങി
പീരുമേട് :സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. പരസ്യപ്രചാരണം ഇന്ന വൈകിട്ട് 6 ന് സമാപിക്കും. മറ്റന്നാള്‍…
ചെർപ്പുളശ്ശേരി എസ്.എച്ച്.ഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി എസ്.എച്ച്.ഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി എസ്എച്ച്ഒ കോഴിക്കോട് സ്വദേശി ബിനു തോമസ് (52) ആണ് മരിച്ചത്.വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ…
