മാസപ്പടിക്കേസിൽ നിർണായക നീക്കം: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്; ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മാസപ്പടിക്കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഹസൻ വാരിസ് ഉൾപ്പെടെയുള്ളവർക്ക് എസ്ഐടി നോട്ടീസ് നൽകി. മൊഴി നൽകാൻ തയ്യാറാണെന്ന് ഹസൻ വാരിസ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. പല ദിവസങ്ങളിലായിട്ടാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യാനാണ് തീരുമാനം.

ഹവാല ഇടപാടിലൂടെ മുഹമ്മദ് റിയാസ് വിദേശത്തേക്ക് കോടികൾ കടത്തിയെന്നാണ് ഇഡിയുടെ റിപ്പോർട്ട്. ഹസൻ വാരിസിന് 1.2 കോടി രൂപയും മറ്റൊരാൾക്ക് നിശ്ചിത തുകയും നൽകിയതായി വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. ഇത് റിയാസും പിണറായി വിജയനും നിഷേധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *