യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ പ്രീ റിലീസ് ചടങ്ങിനിടെ ഹൈദരാബാദിൽ വൻ അപകടം. ഹൈദരാബാദിലെ മല്ലറെഡ്ഡി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സ്റ്റേജ് ഉപകരണങ്ങളും വലിയ സൗണ്ട് സിസ്റ്റം ബോക്സുകളും കാണികളുടെ മേലേക്ക് തകർന്നുവീണത്. അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഡിജെ സ്പീക്കർ ബോക്സുകളും ലൈറ്റ് സ്റ്റാൻഡുകളും താങ്ങാൻ കഴിയുന്നതിലും കൂടുതൽ ഭാരം കയറിയതോടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒരു പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് ബോധരഹിതയാകുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി തീവ്രപരിചരണം ഉറപ്പാക്കി.
‘ടോക്സിക്’ പ്രീ റിലീസ് ചടങ്ങിൽ വൻ ദുരന്തം; സ്റ്റേജ് ഉപകരണങ്ങൾ തകർന്നുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്
