യന്ത്രവാൾ കാലിൽ തട്ടി ചോരവാർന്ന് തൊഴിലാളി മരിച്ചു

പീരുമേട് :ഏലപ്പാറ കൊച്ചുകരിന്തരുവിയിൽ മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കാലിൽ തട്ടി ചോര വാർന്ന് തൊഴിലാളി ദാരുണമായി മരിച്ചു. പശുപ്പാറ മലയ പുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ് മാത്യു (സണ്ണി – 46) ആണ് മരിച്ചത്.
കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടയിൽ യന്ത്രവാൾ ജോസഫിന്റെ കാലിൽ കുടുങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേൽക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട് മലയ പുതുവൽ ഫിലദൽഫിയ സെമിത്തേരിയിൽ നടത്തും.
ഭാര്യ: സോഫിയ
മകൾ: സോനാ

Leave a Reply

Your email address will not be published. Required fields are marked *