ദോഹ: കണ്ണൂർ തലശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി. തലശ്ശേരി കോടിയേരി ഈങ്ങയില്‍ പീടിക കോറോത്ത് പരേതനായ പറമ്പത്ത് അബൂബക്കറിന്റെയും കോറോത്ത് റാബിയയുടെയും മകന് അഷ്റഫ് (44) ആണ് മരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ദോഹയിൽ ചികിത്സയിലായിരുന്ന അഷ്റഫ് ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. അൽമനാ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: ആയിഷ ആലിയ, ഫാത്തിമ ഷസ്ന, ഐസ മറിയം. സഹോദരങ്ങൾ: അബ്സി, സുഹ്റ, ഷമീമ, തസ്നി.
20 വർഷത്തോളമായി ഖത്തർ പ്രവാസിയായ അഷ്റഫ് തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഭാരവാഹിയുമാണ്. നടപടികൾ പൂർത്തിയാക്കി ഖത്തറിലെ അബൂ ഹമൂറിൽ ഖബറടക്കം.
