ചരിത്രപ്രസിദ്ധമായ കൂനമ്മാവ് ഗ്രാമം എന്നും തല ഉയർത്തി ഉണ്ടാകും ദേശീയ പാത നിർമ്മാണത്തിലെ അപാകം പരിഹരിച്ചുകൊണ്ട് 284 മീറ്റർ എലിവേറ്റഡ്റോഡും 13.75 നീളത്തിൽ ചെമ്മായം റോഡിൽ അടിപാത അനുവദിച്ചും NHAIയുടെ പ്രഖ്യാപനം വന്നതോടെ 529 ദിവസമായി നടത്തിവന്നിരുന്ന സത്യാഗ്രഹസമരം ലോകത്തിനുതന്നെ മാതൃകയാണെന്ന് മുകുന്ദപുരം സൊസൈറ്റി ഡയറക്ടർ ജോജോ മനക്കിൽ അഭിപ്രായപ്പെട്ടു. അവസാനിപ്പിച്ചു. സത്യാഗ്രഹ സമരത്തിൽ പങ്കാളികളായ എല്ലാവർക്കും നന്ദിപറഞ്ഞു സമരസമിതി വിജയം നാടിൻ്റെ വിജയമാണെന്നും ഇത് നാടിനു സമർപ്പിക്കുന്നുയെന്നും പ്രഖ്യാപിച്ചു കൊണ്ട് സമര സമിതി നേതാക്കൾ നടത്തി വരുന്ന റിലെ സത്യാഗ്രഹം 529ാം ദിവസം സമാപനസമ്മേളനം വും ഉത്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു മുകുന്ദപുരം സൊസൈറ്റി ഡയറക്ടർ ജോജോ മനക്കിൽ. ചെയർമാൻ തമ്പി മേനാച്ചേരി അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ജസ്റ്റിൻ ഇലഞ്ഞിക്കൽ സ്വഗതവും കോർക്കമ്മറ്റി സെകട്ടറി ടോമി ചന്ദനപ്പറമ്പിൽ നന്ദിയും പറഞ്ഞു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി എച്ച് ജമാൽ, വാർഡ് മെമ്പർ വർഗീസ് തൈപ്പറമ്പിൽ , കേന്ദ്രസമിതി കോഡിനേറ്റർ ജോർജ്ജ് കണശേരി, എൽ സി. എം എസ് ജനറൽ സെക്രട്ടറി ലോറൻസ് വേവുകാട്ട്, വെൽഫയർപാർട്ടി കളമശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് എൻ. കെ. അബ്ബാസ്, എൻ . കെ. കുഞ്ഞുമുഹമ്മദ്, എം. ആർ എ റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാബു കളരിക്കാപ്പറമ്പിൽ, സമരസമിതി കേർക്കമ്മറ്റി അംഗങ്ങളായ ജോപ്പൻ മുല്ലൂർ, വി.ടി ജോർജ്ജ്, സാബു പട്ടമന, നെൽസൺ ഇലഞ്ഞിക്കൽ, വി.ജി സുരേഷ്, ഫിലോമിന ടീച്ചർ പറപ്പിള്ളി, മേരിബിന്തോഷ്, ജൻസിജോസ്, ഗ്രെയ്സി വാഴപ്പിള്ളി,ബാബു അന്തിക്കാട്ട്, ജോസ് മാളോത്ത്, സണ്ണി അറക്കൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പ്രാർത്ഥന ഗാനം സിക്സൺ പങ്കേത്ത് ആലപിച്ചു.
