പറവൂർ :കാർഷിക ഫലവൃക്ഷ പ്രചാരക സമിതിയും സൗത്ത്സൺ അഗ്രിക്കൾച്ചർ ഫാം മണ്ണുത്തിയും ഫാർമേഴ്‌സ് അസോസിയേഷനും ചേർന്ന് ഒരുക്കുന്ന പറവൂർ ഹരിതോത്സവം മെയ് 27 മുതൽ ജൂൺ 5 വരെ പറവൂർ മുനിസിപ്പൽ ഓഫീസ് മൈതാനിയിൽ നടക്കുന്ന കാര്യം നോർത്ത് പറവൂർ പ്രസ്സ് കുബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു ഭക്ഷ്യ സ്വയം പര്യാപ്തത യജ്ഞത്തിൻ്റെ ഭാഗമായി കേരളത്തിന് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായിട്ടാണ് പരിപാടി നടത്തുന്നതെന്നും അലങ്കാര_പുഷ്പ ഫലവൃക്ഷ പ്രദർശനവും വിപണനവും നടക്കുമെന്ന് സംഘാടകരായ ഫാർമേഴ്സ് അസോ. പ്രസിഡൻ്റ് പി.വി മാത്യു , ഫല വൃക്ഷ പ്രചാരക സമിതി സെക്രട്ടറി പി.വി സതീഷ്കുമാർ, മാസ്റ്റർ ട്രെയിനർ കെ. വി. എസ് മണി , കോഡിനേറ്റർ സുനിത എസ് നായർ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. 27 ന് രാവിലെ 10.30 ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്യും.
പറവൂർ ഹരിതോത്സവം 27 മുതൽ ജൂൺ 5 വരെ
