കേരളത്തില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതും മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചതും ആഘോഷിച്ച് ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി

ദോഹ: പത്ത് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിലും മലപ്പുറം ജില്ലയ്ക്ക് നാല് മന്ത്രിസ്ഥാനം ലഭിച്ചതുമായ സന്തോഷം ഖത്തർ ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഖത്തറിലെ തുമാമ മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മധുരം വിതരണം ചെയ്ത് പ്രവർത്തകരും നേതാക്കളും സന്തോഷം പങ്കുവെച്ചു.നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയിക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. വിജയിയായ അനിൽ ജോസഫിന് ജിമാക്സ് ഡയറക്ടർ ഫൈസൽ റസാക്ക് സമ്മാനം കൈമാറി.ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ജ:സെക്രട്ടറി ജാഫർ കമ്പാല, സലീം എടശ്ശേരി, നിയാസ് കൈപ്പങ്ങൽ , വസീം, രജീഷ്, ബാബു, ജാബിർ, നിഷാദ്, ശരത് കോട്ടക്കൽ സൈതാലി വെളിയൻകോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആയിരത്തോളം ആളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്.പുതിയ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതീക്ഷയും മലപ്പുറം ജില്ലയ്ക്ക് ലഭിച്ച പ്രാധാന്യത്തോടുള്ള സന്തോഷവും പരിപാടിയിൽ നിറഞ്ഞുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *