യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ല വിജയാഘോഷം സംഘടിപ്പിച്ചു

ദോഹ: 102 സീറ്റ് നേടിയ യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ ഇൻകാസ് ഖത്തർ മലപ്പുറം ജില്ല വിജയാഘോഷം സംഘടിപ്പിച്ചു.ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ആഘോഷം ഉദ്ഘാടനം ചെയ്തു.ഇൻകാസ് നേതാക്കളായ കെ.കെ ഉസ്മാൻ, നയീം മുള്ളുങ്ങൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സന്ദീപ് ഗോപിനാഥ്, ജനറൽ സെക്രട്ടറി ആഷിഖ് തിരൂർ, ട്രഷറര്‍ സിദ്ദിഖ് ചെറുവല്ലൂർ, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, മലപ്പുറം ജില്ല ഭാരവാഹികൾ എന്നിവർ വിജയഘോഷത്തിന് നേതൃത്വം നൽകി.പൊന്നാനിയും തവനൂരും ഉൾപ്പെടെ ജില്ലയിലെ 16 മണ്ഡലങ്ങളും വിജയിച്ചതിന്റെ സന്തോഷം പങ്കെടുത്ത പ്രവർത്തകർ മധുരം പങ്കിട്ടും, കേക്ക് മുറിച്ചും ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *