“കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനംകോഴിക്കോട് ഹൈലൈറ്റ് മാളിൽ

കോഴിക്കോട്.
കലാസ്നേഹികൾക്കായി ദൃശ്യവിരുന്നൊരുക്കി “കാൻവാസ് സ്റ്റോറീസ്” അന്തർദേശീയ ചിത്രകലാ പ്രദർശനം മെയ് 15 മുതൽ 17 വരെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ . ദി ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹ്നയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ആർക്കിടെക് എ. കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ്‌ മെമ്പർ സി.പി.എം. ഷാഹിറലി,ആർട്ടിസ്റ്റ് രഹന മൂന്ന്പീടിക, പാട്ടിന്റെ കൂട്ടുകാർ തിരുവനന്തപുരം രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ, ഹൈലൈറ്റ് മാൾ സീനിയർ മാനേജർ കെ. സലിൽ,നയാസ് ഇല്യാസ് എന്നിവർ പ്രസംഗിച്ചു.ആർട്ടിസ്റ്റ് കെ.ആർ.പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരൻമാരുടെ വൈവിധ്യമാർന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിലേക്ക് കലാസ്നേഹികളെയും പൊതുജനങ്ങളെയും സംഘാടകർ ഹാർദ്ദമായി സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *