‎മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ അയോദ്ധന കലയിൽ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ ബഹുമതി നേടി


‎‎തിരുവനന്തപുരം സ്വദേശിയായ മാസ്റ്റർ രാഹുൽ എച്ച് എസ് സാംമ്പോ യിൽ പ്രശസ്തമായ ഫസ്റ്റ് ഡിഗ്രി മാസ്റ്റർ സർട്ടിഫിക്കേഷൻ നേടി. 2026 ഏപ്രിൽ 23-ന് കോഴിക്കോട് (കാലിക്കറ്റ്) നടന്ന റഫറീസ്, കോച്ച്സ്, ടെക്നിക്കൽ സെക്രട്ടറീസ് സർട്ടിഫിക്കേഷൻ സെമിനാറിനിടെയാണ് ഈ ബഹുമതി ലഭിച്ചത്. സെമിനാർ സാംമ്പോ ഇന്ത്യ അസോസിയേഷൻ ആണ് സംഘടിപ്പിച്ചത്. ഇത് അന്താരാഷ്ട്ര സാംമ്പോ ഫെഡറേഷൻ, കോണ്ടിനെന്റൽ ഫെഡറഷനായ സാംമ്പോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓശേനിയ എന്നിവയുമായി അഫിലിയേറ്റ് ചെയ്തതാണ്. റഷ്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ആണ് ഈ പരുപാടി അരങ്ങേറിയത്.

‎മാസ്റ്റർ രാഹുൽ എച്ച് എസ് ഇപ്പോൾ സാംമ്പോ അസോസിയേഷൻ ഓഫ് കേരളയുടെ വൈസ് പ്രസിഡന്റും തിരുവനന്തപുരം സ്ഥാപകനും പ്രസിഡന്റും, ദേശീയ റഫറിയുമായും പ്രവർത്തിക്കുന്നു. പരിശീലനം, റഫറിംഗ്, ദേശീയ തല മത്സരങ്ങളുടെ സംഘാടനം എന്നിവ മുഖേന ഇന്ത്യയിലുടനീളം സാംമ്പോയുടെ വളർച്ചയ്ക്ക് അദ്ദേഹം സജീവമായി പ്രവർത്തിച്ചുവരുന്നു.

‎2026 ഏപ്രിൽ 24 മുതൽ 26 വരെ കോഴിക്കോട്  വി കെ കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന നാഷണൽ സാംമ്പോ ചാമ്പ്യൻഷിപ്പ് 2026-ന്റെ പ്രധാന സംഘാടകനായിരുന്നു രാഹുൽ.

‎ചാമ്പ്യൻഷിപ്പിൽ പ്രധാന അതിഥികളായി പങ്കെടുത്തവർ:
‎ഇല്യ വാരിസോവ് (റഷ്യൻ ഫെഡറേഷൻ കോൺസൽ, ചെന്നൈ)
‎ആനന്ദ് മോഹൻ പൈ (സിഇഒ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ)

‎അബ്ദുൽ ലത്തീഫ് എൻ (സാംമ്പോ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റ്, ഇന്റർനാഷണൽ മാസ്റ്റർ ഡിഗ്രി ഹോൾഡറുടെ കീഴിൽ ഏഴ് വർഷത്തിലധികമായി പരിശീലനം നേടിയ അദ്ദേഹം ശ്രദ്ധേയ ശിഷ്യനിൽ ഒരാളാണ്.
‎സർട്ടിഫിക്കേഷൻ പ്രക്രിയ മാസ്റ്റർ കോച്ച് അർസെൻ Kamchibekov (സാംമ്പോ യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ ചീഫ് കോച്ച്, FIAS A ഗ്രേഡ് റഫറി)യുടെ മേൽനോട്ടത്തിലാണ് നടന്നത്.
‎ഈ ചടങ്ങിൽ സുരേഷ് ഗോപി(സംബോ  യൂണിയൻ ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയ ജനറൽ സെക്രട്ടറി) ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
‎ഈ നേട്ടവും നേതൃത്വവും ചേർന്ന് സാംമ്പോയുടെ വളർച്ചയിൽ മാസ്റ്റർ രാഹുൽ എച്ച് എസിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *