കുഞ്ഞിന്റെ അപകട മരണം: കുറ്റക്കാരനായ ഡ്രൈവറോട് ക്ഷമിച്ചു കൊടുത്ത് മാതാപിതാക്കൾ

യു.എ.ഇ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒന്നര വയസുകാരനായ മകന്റെ മരണത്തിൽ ഡ്രൈവർക്കെതിരെ പരാതിയില്ലെന്ന് മലയാളി ദമ്പതികൾ.മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ 22 മാസം മാത്രം പ്രായമുള്ള അലൻ റൂമി ആണ് ഈ മാസം 11ന് ഷാർജയിലുണ്ടായ അപകടത്തിൽ മരിച്ചത്. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. ഡ്രൈവറെ ക്രൂശിച്ചതുകൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോ. മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വിതുമ്പലോടെ കുട്ടിയുടെ പിതാവ് പറഞ്ഞു.മകന്റെ മരണത്തിൽ പരാതിയില്ലെന്ന് ഷറഫുദ്ദീനും സഫ്നയും രേഖാമൂലം ഷാർജ പൊലീസിനെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *