യു. ഡി.എഫ് പുതുയുഗയാത്ര 20 ന് പറവൂരിൽ.

പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വെള്ളിയാഴ്ച വൈകീട്ട് 4 ന് പറവൂരിൽ എത്തുന്നു. വൻ സ്വീകരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പറവൂർ പ്രസ്സ് ക്ലബിന് നൽകിയ പത്രസമ്മേളനത്തിൽ പറവൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത് അറിയിച്ചു.ചേന്ദമംഗലം കവലയിൽ എത്തിചേരുന്ന പ്രതിപക്ഷ നേതാവിനേയും സംഘത്തേയും ആയിരക്കണക്കിന് പ്രവർത്തകരുടെയും വിവിധ കലാപരിപാടികളുടെയും നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരണ സ്ഥലമായ സെൻട്രൽ ഓഡിറ്റോറിയം മൈതാനിയിലേക്ക് ആനയിക്കുമെന്ന് എ.ഐ.സി.സി. മെമ്പർ കെ.പി ധനപാലൻ മാധ്യമങ്ങളെ അറിയിച്ചു. കടന്നുവരുന്ന ഏഴു ജില്ലകളിലും യാത്രയെ വരവേൽക്കാൻ തടിച്ചുകൂടിയ വൻ ജനക്കൂട്ടം ഈ യാത്രയെ ജനങ്ങൾ ഏറ്റെടുത്തതിൻ്റെ തെളിവാണെന്നും അദ്ദേഹം അറിയിച്ചു. ദേശീയ-സംസ്ഥാന – ജില്ലാ തല യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.എ അഗസ്റ്റിൻ, കൊച്ചുത്രേസ്യ ജോയ്, എം. ജെ രാജു , കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ്മാരായ എം.എസ്.റെജി, ഫ്രാൻസീസ് വലിയപറമ്പിൽ, റോഷൻ ചാക്കപ്പൻ, കെ.കെ ബഷീർ, സന്തോഷ് തട്ടാമ്പടി, കെ.കെ. അബ്ദുള്ള, പി.എസ് ഉദയഭാനു തുടങ്ങി ഘടക കക്ഷി നേതാക്കളും പറവൂർ ഗസ്റ്റ് ഹൗസിൽ ചേർന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *