പ്രാദേശിക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

പീരുമേട്: വാർത്താലാപ് പ്രാദേശിക മാധ്യമ ശില്പശാല കുമളിയിൽ സംഘടിപ്പിച്ചു.പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഐ ഐ എസ് ഉത്ഘാടനം ചെയ്തു.വ്യാജ വാർത്തകളെ കുറിച്ച് മാധ്യമപ്രവർത്തകർ ജാഗരൂകരാകണമെന്നും നിർമിത ബുദ്ധിയ്ക്ക് അടിമകളാകരുത്, അവ വിവേകത്തോടെ ഉപയോഗിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.തേക്കടി പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി. കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ഐ.ഐ.ഐ.ടി അസോഷ്യേറ്റ് ഡീൻ ഡോ.എബിൻ ഡെനി രാജ്, ഫാക്ട് ചെക്കർ & എ.ഐ ട്രെയിനർ വൈ.പി,ഹബീബ് റഹ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ്റ് ഡയറക്ടർ ജയമോഹൻ നായർ വിഎന്നിവർ ക്ലാസുകൾ നയിച്ചു.കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മീഡിയ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും വി പളനിച്ചാമി വിശദീകരിച്ചു. പി.ഐ. ബി തിരുവനന്തപുരം ഇൻഫർമേഷൻ അസിസ്റ്റൻ്റ് നിഖിത എ എസ് , തേക്കടി പ്രസ്സ് ക്ലബ് സെക്രട്ടറി ജെയ്സൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *