പീരുമേട് :പീരുമേട് പഞ്ചായത്തിന്റെ 2026- 27 വർഷത്തെ കരട് പദ്ധതി രേഖ അവതരിപ്പിക്കുന്നതിനായി വികസന സമിതി ചേർന്നു .പീരുമേട് എസ്. എം .എസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മനോജ് രാജൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശാന്തി രമേഷ് ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി 2002 – 27 ൽ പെടുത്തി 2026- 27 വർഷത്തെ കരടാണ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി സെൽവി അവതരിപ്പിച്ചത്. തുടർന്ന് 14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യുകയും അതിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മണി മേഖല, ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, സെക്രട്ടറി എ .എം രാജ കൂടാതെ 16 വാർഡുകളിലെയും അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംബന്ധിച്ചു.
Related Posts
ഇടുക്കി നഴ്സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളം എന്ന് സി വി വര്‍ഗീസ്
ഇടുക്കി നേഴ്സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു യോഗവും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി…
ദേശീയമലയാളവേദിയുടെ സത്യൻ-സലിൽ ചൗധരി-വാണി ജയറാം അനുസ്മരണം
തിരുവനന്തപുരം : ദേശീയ മലയാള വേദിയും ഗ്ലോബൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായ സംഘടിപ്പിച്ച സലിൽ ചൗധരി ജന്മശതാബ്ദിയും, സത്യൻ – വാണിജയറാം ജന്മവാർഷിക അനുസ്മരണവും ചലച്ചിത്ര-സീരിയൽ…
കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
കണ്ണൂർ: കണ്ണൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ ആണ് സംഭവം…
