കൊച്ചി: അയ്യപ്പൻകാവ് ശ്രീ നാരായണ ഹൈസ്കൂളിലെ (എസ് എൻ എച്ച് എസ് ) 1985 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സുഹൃത്ത് സംഗമം പാലാരിവട്ടം എസ്.എൻ.ഡി.പി ഹാളിൽ നടത്തി.നാല് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി വന്ന 5 കൂട്ടുകാർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന് അകത്തും പുറത്തുനിന്നുമായി അൻപതോളം മുൻകാല വിദ്യാർഥികൾ പങ്കെടുത്തു .പൂർവ വിദ്യാർഥി അനിൽ കുമാർ അരവിന്ദൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വർഷങ്ങൾക്ക് ശേഷം പരസ്പരം കാണുന്നതിന്റെ സൗഹൃദം പുതുക്കലിനൊപ്പം, പൂർവ്വവിദ്യാർഥികൾ അണിയിച്ചൊരുക്കായ പാട്ട്, ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തി.
പൂർവ്വ വിദ്യാർഥികളായ നിഷമോൾ, വിൻസെൻ്റ്, സുഗിവ് രാജ്, അനിത, സുനിൽ, ശിവരാജ് , അനിൽ, ജോസഫ്, ഭുവനചന്ദ്രൻ ,ഷിജു, സനിൽ കുമാർ, ജ്യോതിഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ശ്രീ നാരായണ ഹൈസ്കൂൾ പൂർവ്വ വിദ്യാത്ഥികൾ ; സുഹൃത്ത് സംഗമം നടത്തി
