പറവൂർ: പുതുതലമുറ കൃഷിതൽപ്പരരായി വളരാൻ പാഠ്യപദ്ധതിയിൽ കൃഷികൂടി ഉൾപ്പെടുത്തുമെന്ന് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾ സ്ഥാപിച്ച് അതിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്നു അദ്ദേഹം പറഞ്ഞു. വടക്കേക്കര കർഷക കോൺഗ്രസ് വാവക്കാട് സംഘടിപ്പിച്ച കർഷക ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജോ മനക്കിൽ അദ്ധ്യക്ഷ വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡേവീസ് പക്കൽ മികച്ച കർഷകയായി തെരഞ്ഞെടുത്ത റോസി ടീച്ചറെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സുപ്രിയ ആഷസ് കുമാർ അംഗത്വ വിതരണം ഗീത ടീച്ചർക്ക് നൽകി ഉത്ഘാടനം ചെയ്തു. സ്റ്റാർസ്റ്റങ് കമ്മറ്റി ചെയർമാൻ കെ.കെ.ഗിരീഷ് പച്ചക്കറി തൈകളുടെ വിതരണം ഉത്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി യു.ബി.ഉണ്ണി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.ഡി. മധുലാൽ , ഗ്രാമപഞ്ചായത്ത് അംഗം സുബിത അജു, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബൈജു തേരുരുത്തിൽ, KSSPA വടക്കേക്കര മണ്ഡലം സെക്രട്ടറി തമ്പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗീത ടീച്ചർ സ്വാഗതവും അജിത്ത് കുമാർ.എ.ജി. നന്ദിയും പറഞ്ഞു. പരിപാടിയിൽ എത്തിചേർന്ന മുഴുവൻ കർഷകർക്കും 8 തരം അത്യുൽപാദന ശേഷിയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു.
ചിത്രം: കർഷക കോൺഗ്രസ് വടക്കേക്കര മണ്ഡലം കർഷക ദിനാചരണം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ ഉത്ഘാടനം ചെയ്യുന്നു.
