നാടാകെ ജന്തർമന്തർ; ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലും മറ്റു നഗരങ്ങളിലും നടക്കുന്ന പ്രക്ഷോഭത്തോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജിപിഒ ജംഗ്ഷനിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു, ഗ്യാനേഷ്കുമാറിനെതിരെ കേസെടുത്ത് ജയിലിലടക്കണമെന്നും വോട്ട് കൊള്ളക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി സൺ റഹീം പറഞ്ഞു,
എസ്. ഐ.ആർ മരവിപ്പിക്കുക, ബാലറ്റ് പേപ്പറിലേക്ക് തിരിച്ചു പോവുക, എസ്.ഐ.ആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വന്ന സർക്കാറുകളെ പിരിച്ചുവിടുക എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ജില്ലാ പ്രസിഡന്റ്‌ എസ്സ് എം ബഷീർ പറഞ്ഞു
സംസ്ഥാന നേതാക്കൾ ആയ സഫറുള്ള ഖാൻ വിഴിഞ്ഞം, അഷറഫ് സൈക്കോ, ജില്ലാ നേതാക്കളായ കബീർ മാണിക്യംവിളാകം, സബീർ പേട്ട, സുധീർ വിഴിഞ്ഞം, അബ്ദുറഹ്മാൻ ബീമാപള്ളി, ഷാജഹാൻ അമ്പലത്തറ, അമീൻ ബീമാപള്ളി തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *