രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലുമെല്ലാം, ഹിന്ദിയിലും എല്ലാം ത്രില്ലറുകളുടെ എണ്ണം കൂടിയെന്ന് തമിഴ് നടൻ വിഷ്ണു വിശാൽ. രാക്ഷസൻ ഇന്ത്യൻ സിനിമയിൽ തന്നെ ത്രില്ലറുകൾക്ക് ഒരു ടെക്സ്റ്റ് ബുക്കായി മാറി. എങ്കിലും ശേഷം വന്ന ഒരു ചിത്രത്തിനും പക്ഷെ രാക്ഷസനെ മറികടക്കാനായില്ല എന്നും തന്റെ പുതിയ ത്രില്ലർ ആര്യന്റെ പ്രമോഷനായി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ആര്യൻ പോലും രാക്ഷസനെ മറികടക്കുന്നൊരു ത്രില്ലറാകില്ല എന്ന് എനിക്കും ഉറപ്പാണ്, എങ്കിലും എനിക്ക് വ്യത്യസ്തമായൊരു ചിത്രത്തിനായി ശ്രമിക്കാമല്ലോ. ഒരു സ്വഭാവത്തിലുള്ള ഒരു ചിത്രത്തിലൂടെ ഒരു വലിയ ഹിറ്റ് കൊടുത്താൽ അതെ ജോണറിൽ മറ്റൊരു ചിത്രം കൂടി ചെയ്താൽ താരതമ്യം സ്വാഭാവികമായും വരും. എന്നാൽ ഞാനിതിൽ വിജയിച്ചാൽ ഇനിയും ഇതുപോലെ ക്രൈം ത്രില്ലറുകൾ പ്രതീക്ഷിക്കാം” എന്ന് വിഷ്ണു വിശാൽ.
രാക്ഷസന് ശേഷം മലയാളത്തിലും, തെലുങ്കിലും, ത്രില്ലറുകളുടെ എണ്ണം കൂടി
