പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ സിപിഐ യുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴയിൽ നേരിട്ട് ചർച്ചയ്ക്ക് എത്തും. ഈ ചർച്ചയിലൂടെ സിപിഐയുമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നു. ആലപ്പുഴയിൽ സിപിഐ അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. യോഗത്തിനുശേഷമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ഉണ്ടെന്നുള്ള കാര്യം അറിയിച്ചത്. സിപിഐ നേതാക്കളും മുഖ്യമന്ത്രിയും തമ്മിൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ചായിരിക്കും ചർച്ച നടക്കുക എന്നാണ് വിവരം. മുഖ്യമന്ത്രിയും ആയിട്ടുള്ള ചർച്ചയ്ക്കുശേഷം സിപിഐ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സിപിഐക്ക് പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിൽ ചർച്ചയ്ക്ക് എത്തും
