തെരുവുനായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കടുത്ത നടപടികളുമായി മുന്നോട്ട്. തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി അയച്ച നോട്ടീസിന് മറുപടി നൽകാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. നവംബർ മൂന്നിന് നേരിട്ട് ഹാജരായി സത്യവാങ്മൂലം ഫയൽ ചെയ്യാത്തതിന് കാരണം വിശദീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം ഉണ്ടാവുകയും ആക്രമണം ഉണ്ടാവുകയും ചെയ്തു. നായ്ക്കളുടെ ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി തെളിവുനായ് ശല്യം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ ബാധിച്ചു എന്ന് പറഞ്ഞു.
