മലപ്പുറം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പ്രഥമ പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്കാരം മാതൃഭൂമി ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാതൃഭൂമി ദിനപത്രത്തിൽ 2023 ഫെബ്രുവരി 22 മുതൽ 26 വരെ പ്രസിദ്ധീകരിച്ച രക്ഷ ഇല്ലല്ലോ ലക്ഷദ്വീപിന് എന്ന ലേഖന പരമ്പരയാണ് അവാർഡിന് അർഹമായത്. പ്രമുഖ ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫും മലപ്പുറം പ്രസ് ക്ലബ്ബിൻറെ സ്ഥാപകനും ആയിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂർ സർവീസ് സഹകരണ ബാങ്കിൻറെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരമാണ് ഇത്. ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തും.
