കണ്ണൂർ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ 67-ാം ജന്മദിനത്തോടനുബന്ധിച്ച് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി.) കേരള സംസ്ഥാന കമ്മിറ്റി ജൂലൈ 22-ന് കണ്ണൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
എൻ.വൈ.സി. ദേശീയ സെക്രട്ടറി ഷാജിർ ആലത്തിയൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എൻ.വൈ.സി. സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോഫിൻ പി. ജെയിംസ്, സിൽവി മോൾ, സംസ്ഥാന ട്രഷറർ സി.കെ. അഷ്‌റഫ്, എൻ.വൈ.സി. കണ്ണൂർ ജില്ലാ പ്രസിഡന്റ് സജീർ റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
സമൂഹത്തോടുള്ള ഉത്തരവാദിത്തബോധം വളർത്തുകയും ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ വർഷം അജിത് ദാദയുടെ ജന്മദിനത്തോടനുബന്ധിച്ച് എൻ.വൈ.സി. കേരള സംസ്ഥാന കമ്മിറ്റി ജൂലൈ 22 ‘സ്പോർട്സ് ഡേ’ ആയി ആചരിച്ച് ഏകദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. യുവജനങ്ങളുടെ മികച്ച പങ്കാളിത്തം നേടിയ ആ പരിപാടിയുടെ തുടർച്ചയായാണ് ഇത്തവണ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
