ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഇന്ത്യയും ഒരുങ്ങുന്നു. അരുണാചൽ പ്രദേശത്തിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമ്മിക്കുന്നുണ്ട് . ഇത് ഇന്ത്യക്ക് ഭീഷണിയാണ്. ചൈന അണക്കെട്ട് നിർമ്മിച്ച ശേഷം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാം. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് പുതിയ അണക്കെട്ട് ഇന്ത്യ നിർമിക്കുന്നത്. 278 മീറ്റർ ഉയരം ഉണ്ടാവും അണക്കെട്ടിന്. പൊതുമേഖല സ്ഥാപനമായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ആണ് അണക്കെട്ട് നിർമ്മിക്കുന്നത്.17069 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായി. അണക്കെട്ട് നിർമ്മാണം 2032 പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയും അണക്കെട്ടിന്റെ ഭാഗമായി ഉണ്ടാവും.
Related Posts
വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മങ്കടയിലാണ് ദാരുണമായ സംഭവം നടന്നത്.വേരും പുലാക്കൽ ഇബ്രാഹിമിന്റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്.…
നിയമ സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോവളം മണ്ഡലത്തിലെ എൽ ഡി എഫ് പൊതു സ്വതന്ത്ര സ്ഥാനാർഥി ഭഗത് റൂഫസ് വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിൽ സന്ദർശനം…
സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ
പാലക്കാട്: സംസ്ഥാനത്ത് വീണ്ടുമൊരു കർഷക ആത്മഹത്യ.പാലക്കാട് അട്ടപ്പാടിയിൽ വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേര് ലഭിക്കാത്തതിനെത്തുടർന്ന് കർഷകൻ ജീവനൊടുക്കി.കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് (52) കൃഷിസ്ഥലത്ത് ജീവനൊടുക്കിയത്. വില്ലേജിൽ നിന്നും…
