കേരളത്തിലെ 14 ജില്ലകളിലും സനാതന ധർമ്മ പാഠശാല സംഘടിപ്പിച്ചുവരുന്ന രാമായണ സംഗമത്തിൻ്റേയും രാമായണ പാരായണത്തിൻ്റേയും ഭാഗമായി എറണാകുളം ജില്ലയിൽ ആലുവ – ചൊവ്വര ശക്തി രൂപേണ ആദിപരാശക്തി ക്ഷേത്രത്തിൽ വച്ച് 1201കർക്കിടകം 3 (ജൂലൈ 19 ) -ആം തീയതി ഞായറാഴ്ച നടക്കുകയുണ്ടായി . രാമായണ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പാഠശാലയുടെ ആചാര്യനും പ്രധാന സംയോജകമായ ശ്രീ രാജേഷ് നാദാപുരം , ഭാരതം ലോകത്തിന്റെ നെറുകയിൽ എത്താനുള്ള ശ്രമത്തിൽ ഓരോരുത്തരും പ്രത്യേകിച്ച് യുവജനങ്ങളും വിദ്യാർത്ഥികളും താനാരാണെന്നും, തൻറെ സത്വബോധം എന്താണെന്നും , പൈതൃകം എന്താണെന്നും,പാരമ്പര്യവും ചരിത്രവും എന്താണെന്നും തിരിച്ചറിയുന്ന ഒരു ജനതയാണ് ഒരു രാജ്യത്തെ സമ്പത്ത് എന്ന് പറയുന്നത് . തന്റെ പൂർവികരാണ് രാമനെന്നും , കൃഷ്ണനെന്നും മനസ്സിലാക്കുന്ന ഭാരതത്തിലെ ഒരു ഒരു തലമുറ ഉണ്ടാകണം , നമ്മുടെ ശക്തരായ പൂർവികരെ കുറിച്ച് പഠിക്കണം,ഭാരതത്തിലെ ഉജ്വലരായ സ്ത്രീരത്നങ്ങളെക്കുറിച്ച് പഠിക്കണം. ഗ്രീസും , മൊസോട്ടോമിയയും , റോമും , ഈജിപ്റ്റും, ബാബലോണിയൻ സംസ്കാരങ്ങളും എല്ലാം തന്നെ ഗതകാലത്തിന്റെ ചരിത്ര താളുകളിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ ചരിത്രം രേഖപ്പെടുത്തിയ 2300 വർഷക്കാലത്തെ നിരന്തര വൈദേശിക ആക്രമണത്തിനുശേഷം 78 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടീഷുകാർ ഈ മണ്ണ് രണ്ടായി വെട്ടി മുറിച്ചിട്ടു പോയിട്ടും ഇന്നിവിടെ ഈ യജ്ഞ ഭൂമിയിൽ രാമായണ സംഗമം നടക്കുന്നു എങ്കിൽ , ഈ ധർമ്മത്തിന്റെ പേരാണ് സനാതനം .ഒരിക്കലും നശിക്കാത്തത് ആർക്കും നശിപ്പിക്കാൻ കഴിയാത്തത്. നമ്മുടെ പൂർവികർ കരിന്തിരി കത്താതെ നമ്മളെ ഏൽപ്പിച്ച ഈ സംസ്കാരം വരും തലമുറകളിലേക്ക് പകർന്നു നൽകാൻ ഉള്ള നിയോഗം ആദിപരാശക്തിയുടെ യജ്ഞ വേദിയിൽ വെച്ച് രാമോവിഗ്രഹവാൻ ധർമ്മ എന്ന് ചൊല്ലി ശ്രീരാമനെ മനസ്സിൽ ഉറപ്പിച്ച് സനാതനമായ ധർമ്മം കാത്തുസൂക്ഷിക്കാൻ ഏവർക്കും സാധ്യമാകട്ടെ എന്ന ആശംസകളോടെ ശ്രീ രാജേഷ് നാദാപുരം എറണാകുളം ജില്ലയുടെ രാമായണ സംഗമം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. യോഗത്തിൽ.എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീമതി വിദ്യാ ലാൽ അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി ശ്രീമതി രേഖ സി നായർ സ്വാഗതം ആശംസിക്കുകയും രാമായണം കോഡിനേറ്റർ ശ്രീമതി പ്രിയ എം വി നന്ദി രേഖപ്പെടുത്തുകയും ചെയ്തു .വേദിയിൽ സംസ്ഥാന സമിതി അംഗങ്ങളായ ശ്രീ പ്രദീപ് മാവേലിക്കര , ശ്രീ ഗിരീഷ് മറയൂർ, ശ്രീ അമൽ ശ്രീനിവാസൻ ,എറണാകുളം ജില്ലാ ട്രഷറർ ശ്രീ ഉദയകുമാർ,ജില്ലാ രക്ഷാധികാരികളായ ശ്രീമതി സരസ്വതി കൃഷ്ണൻ , ശ്രീമതി മഞ്ജു അരവിന്ദൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. എറണാകുളം ജില്ലയിലെ രാമായണം അധ്യാപകരെ വേദിയിൽ വച്ച് ആദരിക്കുകയുണ്ടായി.തുടർന്ന് ആയിരത്തോളം അംഗങ്ങൾ പങ്കെടുത്ത രാമായണ പാരായണത്തിന് ശേഷം കലാപരിപാടികളും വേദിയിൽ അരങ്ങേറി .സർഗോത്സവത്തിന്റെ ഉദ്ഘാടനം ശ്രീ അനൂപ് വൈക്കം നിർവഹിച്ചു .
തിരുവനന്തപുരം: രാജ്യത്തിൻ്റെ 79-ാമത് വാർഷിക സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വിഴിഞ്ഞം പ്രസ്ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാചരണ പരിപാടി സംഘടിപ്പിച്ചു. വിഴിഞ്ഞം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അയൂബ് ഖാൻ…
തിരുവനന്തപുരം: കൃപ ചാരിറ്റിസിന്റെ കൺവീനറും പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ പി സുബിഹാ മാഹീൻ കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ജയനാദം പബ്ലിക്കേഷൻസ് 2024ലെ പുരസ്കാരം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്…