തൂഫാനിൽ കൈകോർത്ത് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല

സമഗ്ര ലഹരി വിരുദ്ധ പ്രവർത്തന പദ്ധതിയായ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ പങ്കാളിയായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല. വ്യാഴാഴ്ച വൈകുന്നേരം തൃശ്ശൂർ തെക്കേഗോപുര നടയിൽ നിന്നും സംഘടിപ്പിച്ച തൂഫാൻ ലഹരി വിരുദ്ധ റാലിയിൽ ജില്ലയിലെ ആരോഗ്യ ശാസ്ത്ര സർവകലാശാല കോളേജുകളിലെ വിദ്യാർത്ഥികളോടും അധ്യാപകരോടും ഒപ്പം സർവകലാശാല വിദ്യാർഥികാര്യ ഡീനും എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. ആശിഷ് ആർ., തൃശൂർ ജില്ലാ എൻ എസ് എസ് കൺവീനർ സ്റ്റെനി ജോയ് , പാലക്കാട്‌ ജില്ലാ കൺവീനർ എൽദോസ് എം ജെ സർവകലാശാല ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ക്യാമ്പസുകളിലെ ലഹരി വിരുദ്ധ ബോധവൽക്കരണം, ലഹരിവിമുക്തി ക്യാമ്പുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവയ്ക്കും എൻ എസ് എസ് നേതൃത്വം നൽകി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *