അഞ്ചൽ: ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് ഗ്ലോബലിൽ അഫിലിയേറ്റ് ചെയ്ത് ന്യൂഡൽഹിയിൽ പ്രവർത്തിച്ചുവരുന്ന നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ (NCDC) എക്സലൻസ് ലീഡർഷിപ്പ് അവാർഡ് കോൺഗ്രസ് ഡി.സി.സി മെമ്പർ M. E. അനസിന് സമ്മാനിച്ചു.
അഞ്ചൽ ബാബാജി ഹാളിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസഡറും എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനറുമായ ബാബ അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ അവാർഡ് സമർപ്പിച്ചു.
കേരള കൗമുദി റിപ്പോർട്ടർ ജഗദീഷ് അഞ്ചൽ, കല്ലമ്പലം ഓക്സ്ഫോർഡ് സ്കൂൾ സീനിയർ പ്രിൻസിപ്പൽ അജ്മൽ സുലൈമാൻ, ലൈബ്രേറിയൻ സൗമ്യ ഷംനാദ്, രാജേഷ്, എൻ.സി.ഡി.സി പി.ആർ.ഒമാരായ ഷെഹിന ആസിഫ്, അൻസ സമീർ എന്നിവർ പ്രസംഗിച്ചു.
മുൻ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാനും എൻ.സി.പി സംസ്ഥാന ഉപാധ്യക്ഷനുമായ ധർമ്മരാജൻ, വോളിബോൾ താരം നിസാർ കെ., നിലവ് കുളത്തൂപ്പുഴ, പത്രപ്രവർത്തകൻ റിജോ ഹബീബ് പത്തനാപുരം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ ഇടപെടലുകൾക്കുമുള്ള അംഗീകാരമായാണ് M. E. അനസിന് പുരസ്കാരം സമ്മാനിച്ചത്.
