അൽബാഹ: വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സൗദി യുവാവിന് വാൾതലപ്പിൽ നിന്നും മോചനം. കൊല്ലപ്പെട്ട സൗദി യുവാവിന്റെ പിതാവാണ് കൊലയാളിക്ക് മാപ്പ് നൽകിയത്. സൗദി പൗരൻ യൂസഫ് അൽശൈഹിആണ് അൽബാഹ ഗവർണർ ഡോക്ടർ ഹുസാൻബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ ശുപാർശ മാനിച്ച് തൻറെ മകൻറെ ഘാതകന് നിരുപാധികം മാപ്പ് നൽകിയത് .അധ്യാപകൻ കൂടിയായ തനിക്ക് തന്റെ വിദ്യാർത്ഥികൾ ഒരാളോട് പ്രതികാരം ചെയ്യാൻ കഴിയില്ലെന്ന് യൂസഫ് പറഞ്ഞു. ദൈവത്തിൽ നിന്നുള്ള പുണ്യം പ്രതീക്ഷിച്ചാണ് മാപ്പ് നൽകിയതെന്നും തന്റെ മകന് സംഭവിച്ച ദൈവീക വിധിയാണെന്നും യൂസഫ് പറഞ്ഞു .കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നു വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികൃതർ പൂർത്തിയാക്കിയിരുന്നു .ഇതിനിടെ അൽബാഹ ഗവർണർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതിനെ തൊട്ടുമുമ്പ് പ്രതിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്.
Related Posts
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്;സന്ദീപ് വാര്യർ ഒന്നാം പ്രതി
പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്…
വൈക്കം: ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി എന്നത് മാത്രമല്ല,ആർ എസ് എസ് ഉയർത്തിയ രാഷ്ടീയത്തെ പരാജയപ്പെടുത്തിയത് കൂടി ആയിരുന്നു സ്വാതന്ത്ര്യ സമരത്തിൻ്റെ വിജയമെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി…
വൈക്കം മാനേജ്മെന്റ് അസോസിയേഷൻ ഓണാഘോഷം 2026.
വൈക്കം മാനേജ്മെന്റ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ വൈക്കം നോർത്ത് മടയിത്ര എസ് എൻ ഡി പി ഹാളിൽ നടത്തി. വി എം എ പ്രസിഡന്റ് ഡോ. എൻ.…
