അനീറ്റ സാമിന് അക്ഷരശ്രീ പുരസ്കാരം

തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ 2026 നവംബർ 22-ന് വൈകുന്നേരം 4 മണിക്ക് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ കവയിത്രിയും സംരംഭകയും ടാലന്റ് വേൾഡ് റെക്കോർഡ് ഹോൾഡറുമായ അനീറ്റ സാമിനെ ആദരിച്ചു.
മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കൊച്ചുമകനായ രവീന്ദ്രനാഥ് വള്ളത്തോൾ മാഷിന്റെ കൈയിൽനിന്ന് സാഹിത്യ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് അനീറ്റ സാം അക്ഷരശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ അഡ്വ. ശരത്ചന്ദ്രപ്രസാദ് എം.എൽ.എ.യിൽനിന്ന് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ അംഗത്വവും അനീറ്റ സാം സ്വീകരിച്ചു.
മഹാകവി വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥ് വള്ളത്തോളിന് സ്വീകരണം നൽകൽ, പുതിയ അംഗങ്ങളെ ആദരിക്കൽ, പുരസ്കാരവിതരണം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *