തിരു:ദു:ഖം തളംകെട്ടി നിൽക്കുന്ന മല്ലപ്പള്ളി ആലിൻ ഭവനം. ചെറിയ കുസൃതികളുമായി അമ്മയുടെ ഒക്കത്തിരുന്ന് എല്ലാ പേരെയും കുന്നു ങ്ങി ചിരിപ്പിച്ചിരുന്ന 9 മാസം പ്രായമായ ആലിൻ. സന്തോഷത്തിൻ്റെ കുറെ നാളുകൾ ആ പൊന്നുമോൾ അവർക്ക് പകർന്ന് നൽകി. വിധി, ആ കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെ സങ്കടകടലിലാക്കിയപ്പോൾ സാന്ത്വനവുമായി അവിടേക്ക് പലരുമെത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാം ഇന്നും ഓർമ്മകളിൽ ജീവിക്കുമ്പോൾ ആ കുരുന്നിന് പ്രണാമമർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതിയുടെ ഓർമ്മചെപ്പ് ചലച്ചിത്ര താരം പ്രേംകുമാർ ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാം,ഷെറിൻ എന്നിവർക്ക് സമർപ്പിച്ചു. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ ആമുഖം നടത്തി. സമിതി ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ, അരുണിൻ്റെ പിതാവ് റെജി സാമുവൽ,മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: ഹൻ സലാഹ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ഇ. അബ്ദുൾ റഹ്മാൻ, ബഷീർ കുട്ടി, മല്ലപ്പള്ളി അൻസാരി എന്നിവർ സംബന്ധിച്ചു.
Related Posts
“ഭൂമിക്കൊരു തണൽ; ഭൂമിയുടെ സംരക്ഷണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം ….”
കൊട്ടാരക്കര: ലോക ഭൗമദിനത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോട്ടാരക്കരയുടേയും ജെ.സി.ഐ കൊട്ടാരക്കരയുടേയും നേതൃത്വത്തിൽ ഔഷധസസ്യ നടീൽകർമ്മം കൊട്ടാരക്കര പോലീസ് ഐ.എസ്.എച്ച്.ഒ.ജിജുകുമാർ നിർവ്വഹിച്ചു.” ഇത് വെറും…
കേന്ദ്ര സർക്കാരിന്റെ വോട്ടുകൊള്ള അവസാനിപ്പിക്കുക:സിബിൻ തേവലക്കര
എറണാകുളം: കേന്ദ്ര സർക്കാരിന്റെ വോട്ടു കൊള്ള അവസാനിപ്പിക്കണമെന്ന് സിബിൻ തേവലക്കര .തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് RJ Y D അവലോകന യോഗത്തിൽ അധ്യക്ഷത…
പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഒഴിവാക്കിയ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
മുംബൈ: കുത്തിവെപ്പിനോടുള്ള പേടിയെത്തുടര്‍ന്ന് പ്രതിരോധ വാക്സിന് എടുക്കാന്‍ വിസമ്മതിച്ച ഒന്‍പത് വയസ്സുകാരി പേവിഷബാധയെറ്റ് മരിച്ചു. മുംബൈയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ് മാസം…
