ഇഎംഎസ് സാംസ്കാരികപഠന കേന്ദ്രം അഖില കേരള പ്രൊഫഷണൽ നാടക മത്സരം

ഒക്ടോബർ 2 മുതൽ 7 വരെ പറവൂരിൽ

ഒക്. 2 വൈകീട്ട് 6ന് സിനിമ താരം ഇർഷാദ് അലി ഉദ്ഘാടനം ചെയ്യും

പറവൂർ: പറവൂർ ഇഎംഎസ് സാംസ്കാരിക പഠന കേന്ദ്രത്തിന്റെ 20-ാമത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം ഒക്ടോബർ 2 മുതൽ 7 വരെ തോന്നിയകാവ് എൻ.എസ്.എസ്.ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്തെ പ്രമുഖ നാടക സംഘങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ഒക്ടോബർ 2 – ന് വെള്ളിയാഴ്ച വൈകീട്ട് 6 – ന് സിനിമതാരം ഇർഷാദ് അലി ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊച്ചിൻ മിഡാകിന്റെ “അക്ഷയ മന്ത്രം” നാടകം അരങ്ങേറും. 3 – ന് ശനിയാഴ്ച – തിരുവനന്തപുരം മലയാള നാടക വേദിയുടെ “ഒരു സുന്ദര ദിവസം”, 4-ന് ഞായറാഴ്ച – തിരുവനന്തപുരം ശ്രീനന്ദന അവതരിപ്പിക്കുന്ന “ഇരുവർ ” നാടകവും അരങ്ങേറും. 5 – ന് തിങ്കളാഴ്ച – കോഴിക്കോട് സങ്കീർത്തനയുടെ “ശ്വാസം”, 6 – ന് ചൊവ്വാഴ്ച ചെങ്ങനാശ്ശേരി അണിയറയുടെ “തിര”, 7 – ന് ബുധനാഴ്ച തിരുവനന്തപുരം സങ്കീർത്തനയുടെ “ഭൂട്ടാനി” എന്നി നാടകങ്ങളും അരങ്ങിലെത്തും.

സമാപന സമ്മേളനവും അവാർഡ് വിതരണവും ഒക്ടോബർ 9 – ന് നടക്കും. വൈകീട്ട് 7 – ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിപ്ലവ ഗായിക പി.കെ. മേദിനി മുഖ്യാതിഥിയാകും. തുടർന്ന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തീയറ്ററിന്റെ “മിസ ” നാടകം രംഗത്ത് അവതരിപ്പിക്കും.

എല്ലാ ദിവസവും സംഗീത പ്രതിഭകൾ അവതരിപ്പിക്കുന്ന നാടക ഗാനങ്ങൾ, നാടക നിരൂപണ മത്സരം, പ്രഭാഷണങ്ങൾ, പ്രശ്നോത്തരി എന്നിവയുമുണ്ടാകും.

വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ എൻ.എസ്. സുനിൽ കുമാർ, ട്രഷറർ എ.എസ്. അനിൽകുമാർ,ഇ എം എസ് സാംസ്കാരിക പഠന കേന്ദ്രം ജനറൽ സെക്രട്ടറി കെ.ബി. ജയപ്രകാശ്, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *