നാലാമത് മീലാദ് കോൺഫറൻസും നബിദിന റാലിയും

പറവൂർ: പറവൂർ മേഖല സംയുക്ത മഹല്ല് ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാലാമത് മീലാദ് കോൺഫ്രൻസും നബിദിന റാലിയും വെള്ളിയാഴ്ച പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് നടക്കുന്ന നബിദിന റാലി വൈകീട്ട് 4.45 ന് വെടിമറയിൽ നിന്നും ആരംഭിച്ച് ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന് മൗലീദ് ജൽസ നടക്കും. തുടർന്ന് 7 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഫിഷറീസ് സാമൂഹ്യ നീതീ വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സയ്യിദ് സി.ടി. ഹാഷിം തങ്ങൾ, സി.എ. മൂസ മൗലവി, അബൂബക്കർ ഫൈസി ചെങ്ങമനാട്, ശംസുദീൻ വഹബി എന്നിവർ പ്രമേയ പ്രഭാഷണങ്ങൾ നടത്തും. സമാപന പ്രാർഥനക്ക് ശേഷം അന്നദാനവും നടക്കും . വാർത്ത സമ്മേളനത്തിൽ സംയുക്ത മഹല്ല് ജമാഅത്ത് ചെയർമാൻ
ഇസ്മായിൽ ഹസനി, കോഡിനേറ്റർ അബ്ദുല്ലത്തീഫ് അഹ്സനി, സംഘാടക സമിതി ജനറൽ കൺവീനർ
അബ്ദുൽ സലാം കൈതാരം, കൺവീനർമാരായ പി.എം.
ഹസ്സൻ, വി.എ.
താജുദ്ദീൻ,
സി.കെ. അബ്ദുറഷീദ് എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *