കനിവ് പാലിയേറ്റിവ് കെയര്‍ എട്ടാം വാര്‍ഷിക സമ്മേളനം

കനിവ് പാലിയേറ്റിവ് കെയര്‍ എട്ടാം വാര്‍ഷിക സമ്മേളനം കനിവ് ജില്ലാ സമിതി ചെയര്‍മാന്‍ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. പറവൂര്‍ കനിവ് പ്രസിഡന്‍റ് ടി വി നിധിന്‍ അധ്യക്ഷനായി. പാലിയേറ്റീവ് രംഗത്തെ മികച്ച സേവനത്തിന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിലെ അർബുദ രോഗ വിദഗ്ദ്ധൻ ഡോ.മോഹനൻ നായരെ ഉപഹാരം നൽകി എസ് സതീഷും, സപ്പോർട്ടിംഗ് കൗൺസിൽ അംഗങ്ങളെ ടി ആർ ബോസും ആദരിച്ചു.പ്രവർത്തന റിപ്പോർട്ടും കണക്കും കനിവ് സെക്രട്ടറി എൻ എസ് അനിൽകുമാർ അവതരിപ്പിച്ചു. കെ എ വിദ്യാനന്ദന്‍, കെ എന്‍ വിനോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ടി വി നിധിൻ(പ്രസിഡൻ്റ്), കെ എൻ വിനോദ്(സെക്രട്ടറി), വി ബി വിനോദ്കുമാർ(കോർഡിനേറ്റർ), യേശുദാസ് പറപ്പിള്ളി(ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *