തിരുവനന്തപുരം : വിദേശ മലയാളികളെയും കേരള സർക്കാരിനെയും തമ്മിൽ യോജിപ്പിക്കുന്ന ലോക കേരളസഭയുമായി യുഡിഎഫ് സർക്കാർ മുന്നോട്ട് പോകണമെന്ന് തിരുവനന്തപുരത്ത് ചേർന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ യോഗം ആവശ്യപ്പെട്ടു. വിദേശ മലയാളികൾ നാടിന്റെ നട്ടെല്ലാണെന്നും അവർ ഉണ്ടാക്കിയ വികസനമാണ് ഇവിടെ കാണുന്നതെന്നും കൂടുതൽ അധികാരങ്ങൾ നൽകി ലോക കേരള സഭയുമായി യുഡിഎഫ് മുന്നോട്ടു പോകണം എന്നാണ് ആഗ്രഹമെന്നും അതിനായി മുഖ്യമന്ത്രി അടക്കമുള്ള യുഡിഎഫ് നേതാക്കളെ അടുത്താഴ്ച കാണുമെന്നും പ്രസിഡന്റ് അഡ്വ.ആർ ആർ നായർ അറിയിച്ചു. മുൻ കെടിഡിസി ചെയർമാൻ വിജയൻ തോമസ് ഡോ. അമാനുള്ള വടക്കാങ്ങര (ഖത്തർ),ഹംസ അലി (ബഹറിൻ),നിതിൻ അഷറഫ് കുളമൂട്ടം (അബുദാബി),അമീർ ലബ്ബ (കുവൈറ്റ്), സുധീർ അബ്ദുറഹീം(സൗദി അറേബ്യ), മുഹമ്മദ് സിറാജുദ്ദീൻ (ദുബായ്), റഹീം(ഒമാൻ),ഷംനാദ് (ലണ്ടൻ),ഹാലിംഷാ ഹാഷിം(സ്വീഡൻ)തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. കോഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു സ്വാഗതവും അഡ്വ. ഷബ്‌ന റഹീം നന്ദിയും രേഖപ്പെടുത്തി. അടുത്ത ആഴ്ച യുഡിഎഫ് നേതാക്കളെ കണ്ടു നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
Related Posts
പ്രശസ്ത സംവിധായകൻ നിസാർ അന്തരിച്ചു.
കോട്ടയം .പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അബ്ദുൽ ഖാദർ (63) അന്തരിച്ചു .കരൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് .സംസ്കാരം…
കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.ആക്രമിച്ച മമ്പറം സ്വദേശി…
ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുംബവും
അഹമ്മദാബാദ്: ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ…
