പറവൂർ ആർട്ട്സ് സൊസൈറ്റി നാടകമേള .

പറവൂർ ആർട്ട്സ് സൊസൈറ്റിയുടെ 18 -മത് പ്രൊഫഷ്ണൽ നാടകമേള സെപ്തംബർ 27 മുതൽ ഒക്ടോബർ 2 വരെ പറവൂർ മുനിസിപ്പൽ ജംഗ്ഷൻ പഴയ പാർക്കിൽ വച്ച് നടക്കും 27 ന് വൈകീട്ട് 5.30 ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും പ്രസിഡൻ്റ് എം.കെ ആഷിക് അധ്യക്ഷനാകും. ഇതോടനുബന്ധിച്ച് പറവൂരിലെ വിവിധ കലാകാരന്മാരെ അനുസ്‌മരിക്കുകയും നിലവിലുള്ള കലാപ്രതിഭകളെ ആദരിക്കുകയും ചെയ്യുമെന്ന് പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി പി.കെ ജയദേവൻ കോട്ടുവള്ളി, ജനറൽ കൺവീനർ സി.എ രാജീവ്, കൺവീനർ കെടാമംഗലം ഗോപാലകൃഷ്ണൻ,ട്രഷറർ ഡി. ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *